കരടിയെ കണ്ടെത്തി: ആല്‍ബെര്‍ട്ട ഗ്രിഫ്ത്ത് വുഡ്‌സ് പാര്‍ക്ക് അടച്ചിട്ടു

By: 600002 On: May 7, 2024, 11:02 AM

 

കരടിയെ കണ്ടെത്തിയതിനാല്‍ ആല്‍ബെര്‍ട്ട ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ഗ്രിഫ്ത്ത് വുഡ്‌സ് പാര്‍ക്കിന്റെ ഒരു ഭാഗം അടച്ചിട്ടതായി ഡിസ്‌കവറി റിഡ്ജ് കമ്മ്യൂണിറ്റി അസോസിയേഷന്‍ അറിയിച്ചു. വീടുകള്‍ക്ക് പുറത്തുവെച്ചിരിക്കുന്ന വേസ്റ്റ്ബിന്നുകളില്‍ നിന്നും കരടി ഭക്ഷണാവശിഷ്ടങ്ങള്‍ എടുക്കുന്നുണ്ട്. വേസ്റ്റ് ബിന്നുകള്‍ ഇത്തരത്തില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നും അതിനാല്‍ ഡിസ്‌കവറി റിഡ്ജ് കമ്മ്യൂണിറ്റി നിവാസികള്‍ കരടിയെ അകറ്റാനായുള്ള ശ്രമത്തില്‍ പങ്കുചേരണമെന്നും പ്രസ്താവനയില്‍ അധികൃതര്‍ വ്യക്തമാക്കി. 

ബ്ലാക്ക് ബിയറാണ് പ്രദേശത്ത് ഇറങ്ങിയിരിക്കുന്നത്. ഇതിനെ പിടികൂടി സുരക്ഷിതമായി മാറ്റാന്‍ രണ്ട് കെണികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും റിച്ചാര്‍ഡ് പൂട്ട്മാന്‍സ് എക്‌സില്‍ കുറിച്ചു. കരടിയെ കണ്ടെത്തുന്നവര്‍ 1-800-642-3800 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.