എല്‍ നിനോയില്‍ നിന്നും ലാ നിനയിലേക്ക് മാറ്റം: കാനഡയില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

By: 600002 On: May 6, 2024, 6:42 PM

 

എല്‍ നിനോയില്‍ നിന്ന് ലാ നിനയിലേക്കുള്ള മാറ്റം മൂലം കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ സമ്മര്‍ സീസണില്‍ സാധാരണ താപനിലയേക്കാള്‍ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. കുറഞ്ഞ മഞ്ഞുവീഴ്ച അനുഭവപ്പെട്ട ശൈത്യകാലത്തിന് ശേഷം വരണ്ടതും ചൂടുള്ളതുമായ അവസ്ഥ കാട്ടുതീ അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു. 

പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ ചൂട് കൂടുന്നത് തെക്കേ അമേരിക്കയില്‍ കനത്ത മഴ, തെക്കുകിഴക്കന്‍ ഏഷ്യയില്‍ വരള്‍ച്ച, വടക്കേ അമേരിക്കയില്‍ കടുത്ത ചൂട് എന്നിവയുള്‍പ്പെടെ ആഗോള കാലാവസ്ഥാ രീതികളില്‍ മാറ്റങ്ങള്‍ക്ക് കാരണമായതായി എണ്‍വയോണ്‍മെന്റ് കാനഡയുള്‍പ്പെടെയുള്ള കാലാവസ്ഥാ ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു. ലാ നിന സാധാരണയായി തണുത്തതും ഈര്‍പ്പമുള്ളതുമായ അവസ്ഥയിലേക്ക് നയിക്കുന്നുണ്ടെങ്കിലും ആഗോള താപനിലയിലെ വര്‍ധന പ്രവചനാതീതമായ കാലാവസ്ഥയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.