പേടിപ്പിക്കുന്ന ‘പ്രേതവനങ്ങൾ’; സൂക്ഷിച്ചില്ലെങ്കിൽ വലിയ അപകടം

By: 600007 On: May 6, 2024, 6:32 PM

 

 


യുഎസിന്റെ തീരമേഖലകളിൽ കാണപ്പെടുന്ന ഒരു പ്രത്യേക പരിസ്ഥിതി പ്രശ്നമാണ് ‘പ്രേതവനങ്ങൾ’ അഥവാ ഗോസ്റ്റ് ഫോറസ്റ്റ്. യുഎസിലെ നോർത്ത് കാരലൈനയിലാണ് ഈ പ്രതിഭാസം ഏറ്റവും തീവ്രമാകുന്നത്. ഇവിടങ്ങളിലെ വനങ്ങളുടെ 11 ശതമാനം വിസ്തീർണവും ഇത്തരത്തിൽ പ്രേതവൽക്കരിക്കപ്പെട്ടെന്നു ഗവേഷകർ പറയുന്നു. പൊടുന്നനെ ഒരു മേഖലയിൽ നിൽക്കുന്ന മരങ്ങളെല്ലാം ഇലകൾ കൊഴി‍ഞ്ഞ് ചില്ലയുണങ്ങി, ആകാശത്തേക്ക് വെറും കുറ്റികൾ പോലെ നിൽക്കുന്ന അവസ്ഥയ്ക്കാണ് പ്രേതവനം എന്നു വിളിക്കുന്നത്. സാധാരണഗതിയിൽ കാലക്രമേണ മരങ്ങൾ ഉണങ്ങിനശിക്കാറുണ്ടെങ്കിലും കൂട്ടമായി നശിക്കാറില്ല,മാത്രമല്ല മരങ്ങൾ നശിക്കുമ്പോഴേക്കും പുതിയ മരത്തൈകൾ ഉയർന്നു വീണ്ടും പച്ചപ്പ് കൈവരികയും ചെയ്യും.എന്നാൽ പ്രേതവനങ്ങളിൽ ഈ പ്രക്രിയകൾ നടക്കാറില്ല. ന്യൂജഴ്സി സംസ്ഥാനത്തും ഈ പ്രശ്നം വ്യാപകമാണ്. അറ്റ്ലാന്റിക് വൈറ്റ് സെഡാർ എന്നയിനം മരങ്ങളാണ് ഇങ്ങനെയാകുന്നത്. ഇവയ്ക്ക് ഉപ്പുരസമുള്ള വെള്ളത്തെ പ്രതിരോധിക്കാൻ കഴിവ് വളരെ കുറവാണ്. കൊളോണിയൽ കാലഘട്ടത്തിന്റെ തുടക്കത്തിൽ ന്യൂജഴ്സിയിൽ ഒരു ലക്ഷത്തിലധികം ഏക്കറുകളോളം വ്യാപൃതിയിൽ വൈറ്റ് സെഡാർ മരങ്ങൾ നിന്നിരുന്നു. എന്നാൽ ഇന്നിത് നാലിലൊന്ന് മാത്രമാണ്.