ട്രെയിലറിൽ നിന്ന് അമിതഭാരം തെന്നി മാറി മറ്റൊരു വാഹനത്തിനു മുകളിൽ പതിച്ചു 2 മരണം

By: 600084 On: May 5, 2024, 4:45 PM

പി പി ചെറിയാൻ, ഡാളസ് 

ടെംപിൾ (ടെക്‌സാസ്) - ശനിയാഴ്ച രാവിലെ ടെക്‌സാസിലെ ടെമ്പിളിൽ ട്രെയിലറിൽ നിന്ന് അമിതമായ ലോഡ് മറിഞ്ഞു വീണ് രണ്ട് പേർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ശനിയാഴ്ച, വാക്കോയിൽ നിന്ന് ഏകദേശം 30 മൈൽ തെക്ക് ടെമ്പിളിൾ  ഹൈവേ 317 ന് പടിഞ്ഞാറ്, സ്റ്റേറ്റ് ഹൈവേ 36 ലായിരുന്നു അപകടം 350,000 പൗണ്ട് ഭാരം  ട്രാൻസ്‌പോർട്ട് ട്രെയിലറിൽ നിന്ന് തെന്നി മാറുകയും മറ്റൊരു വാഹനം അതിനടിയിൽ കുടുങ്ങുകയും ചെയ്തതായി ടെമ്പിൾ ഫയർ ആൻഡ് റെസ്‌ക്യൂ ജീവനക്കാർ അറിയിച്ചു.

ഈ സമയം മൂന്ന് പേരാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ടെമ്പിൾ ഫയർ ആൻഡ് റെസ്‌ക്യൂ പ്രകാരം രണ്ട് പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായും , മൂന്നാമനെ ഗുരുതരമായ പരിക്കുകളോടെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുക്കാൻ ജീവനക്കാർ നാല് മണിക്കൂറിലധികം പരിശ്രമിച്ചു.

ഭീമാകാരമായ ഉപകരണം എന്താണെന്ന് അറിയില്ലെന്ന് അധികൃതർ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.