ജോസഫ് പി ചാക്കോയുടെ നിര്യാണത്തിൽ മാർ സെറാഫിൻ മെത്രാപോലീത്ത അനുശോചിച്ചു

By: 600084 On: May 4, 2024, 4:10 PM

പി പി ചെറിയാൻ, ഡാളസ് 

ഡാളസ് : ഡാളസിൽ അന്തരിച്ച ജോസഫ് ചാക്കോയുടെ ആകസ്മിക വിയോഗത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ ഡോ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അനുശോചിച്ചു. കഴിഞ്ഞ 35 വർഷത്തോളം യുഎഇയിലെ റാസൽഖൈമയിൽ മേരീസ് ഓർത്തഡോക്സ് ഇടവക അംഗം ആയി പ്രവർത്തിക്കുകയും, ദേവാലയത്തിന് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, ആത്മീയ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത പ്രിയപ്പെട്ട ജോസഫ് ചാക്കോ ഇടവകയ്ക്ക് നൽകിയ എല്ലാ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നുവെന്നു ഇടവക വികാരി സിറിൽ വർഗീസ് വടക്കേടത്ത് അച്ഛൻ അറിയിച്ചു.

ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളുടെയും പ്രാർത്ഥനാപൂർവം ഉള്ള അനുശോചനം അറിയിക്കുന്നതായും ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നതായി  അച്ഛൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

പൊതുദർശനം: 2024 മെയ് 5 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ
സ്ഥലം : സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ്, ടെക്സസ്
 
സംസ്കാര ശുശ്രൂഷകൾ : 2024 മെയ് 6 തിങ്കളാഴ്ച രാവിലെ 9.00 മണി മുതൽ
സ്ഥലം : സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ്, ടെക്സസ്,

തുടർന്ന് കാരോൾട്ടൺ ഫറൺഔസ് സെമിത്തേരിയിൽ സംസ്കരിക്കും.
കൂടുതൽ വിവരങ്ങൾക്കു: ടെവിൻ  ജോസഫ് 945 446 8303