പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റ്‌സ് സ്‌പോണ്‍സര്‍ഷിപ്പ് ഇന്‍വിറ്റേഷന്‍ 2024 മെയ് 21 മുതല്‍ അയച്ചുതുടങ്ങുമെന്ന് ഐആര്‍സിസി

By: 600002 On: May 4, 2024, 8:14 AM

 

പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റ്‌സ് സ്‌പോണ്‍സര്‍ഷിപ്പ് ഇന്‍വിറ്റേഷന്‍ 2024 മെയ് 21 മുതല്‍ അയച്ചുതുടങ്ങുമെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC) അറിയിച്ചു. 35,700 സ്‌പോണ്‍സര്‍മാര്‍ക്ക് അപേക്ഷിക്കാനുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കുമെന്ന് ഐആര്‍സിസി വ്യക്തമാക്കി. 

ഈ വര്‍ഷം, പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റ്‌സ് സ്‌പോണ്‍സര്‍ഷിപ്പ് 2023 നെ അപേക്ഷിച്ച് 5,500 ഇന്‍വിറ്റേഷന്‍ കൂടുതല്‍ അയക്കും. മെയ് 21 മുതല്‍ ഏകദേശം രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ ഇന്‍വിറ്റേഷന്‍ അയച്ചു തുടങ്ങുമെന്നും ഐആര്‍സിസി അറിയിച്ചു. കൂടാതെ 2020 ല്‍ സമര്‍പ്പിച്ച ശേഷിക്കുന്ന ഇന്ററസ്റ്റ്-സ്‌പോണ്‍സര്‍ ഫോമുകളുടെ പൂളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള സ്‌പോണ്‍സര്‍മാര്‍ക്ക് അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷന്‍ നല്‍കും.