ആപ്ലിക്കേഷന്‍ പ്രോസസിംഗ് സമയം കണക്കാക്കാന്‍ പുതിയ രീതി അവതരിപ്പിക്കുമെന്ന് ഐആര്‍സിസി

By: 600002 On: May 4, 2024, 7:54 AM

 


ഫോര്‍വേഡ്-ലുക്കിംഗ് പ്രോസസിംഗ് സമയം ഉപയോഗിച്ച് ആപ്ലിക്കേഷനുകളുടെ പ്രോസസിംഗ് പൂര്‍ത്തിയാകാനെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സമയം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുമെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(ഐആര്‍സിസി) അറിയിച്ചു. അപേക്ഷകര്‍ക്ക് അവരുടെ അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിന് എത്ര സമയമെടുക്കുമെന്നത് സംബന്ധിച്ച് അറിയാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു. 

പ്രോസസിംഗ് സമയം അപ്‌ഡേറ്റ് ചെയ്യുന്ന ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍: 

.Canadian Experience Class (Express Entry)
.Provincial Nominees Program (Express Entry and non-Express Entry)
.Federal Skilled Workers (Express Entry)
.Quebec Skilled Workers
.citizenship grants
.citizenship certificate (proof of citizenship)
.spouse or common-law partner living inside Canada
.spouse, common-law or conjugal partner living outside Canada
   parents or grandparents

കഴിഞ്ഞ ഒക്ടോബറില്‍ ഓഡിറ്റര്‍ ജനറലിന്റെ ഓഫീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പ്രോസസിംഗ് സമയം കണക്കാക്കുന്ന രീതി മാറ്റുന്നത് ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. ഐആര്‍സിസി ആപ്ലിക്കേഷന്‍ പ്രോസസിംഗ് സമയം എങ്ങനെ കണക്കാക്കുന്നുവെന്നും ഇത് ക്ലയന്റുകളുമായി ആശയവിനിമയം നടത്തുന്നുവെന്നും സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശകള്‍ ഉണ്ടായിരുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഐആര്‍സിസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.