കാനഡയില്‍ സംതൃപ്തമായ ജീവിതം ഏറ്റവും കുറവ് ഒന്റാരിയോയിലെന്ന് റിപ്പോര്‍ട്ട് 

By: 600002 On: May 4, 2024, 7:31 AM

 

കാനഡയില്‍ ജീവിത സംതൃപ്തി കുറഞ്ഞ പ്രവിശ്യകളുടെ പട്ടിക പുറത്തുവിട്ട് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. രാജ്യത്തെ മിക്ക പ്രവിശ്യകളിലും ജീവിത സംതൃപ്തി കുറവാണന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തി. മാനസികവും ശാരീരികവുമായ ആരോഗ്യം, സാമ്പത്തിക അഭിവൃദ്ധി, സുഖപ്രദമായ അന്തരീക്ഷത്തില്‍ ജീവിക്കുക, സര്‍ക്കാരിന്റെ പിന്തുണ തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രവിശ്യകളെ തെരഞ്ഞെടുത്തിരിക്കുന്നത്. ദേശീയതലത്തില്‍, ലിംഗഭേദമനുസരിച്ച് കനേഡിയന്‍ പൗരന്മാര്‍ക്ക് പൂജ്യത്തിനും അഞ്ചിനും ഇടയിലുള്ള ജീവിത സംതൃപ്തി റേറ്റിംഗ് മോശമാണ്. കാലക്രമേണ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഏറ്റവും കുറവ് സംതൃപ്തി ഉള്ള കനേഡിയന്‍ പൗരന്മാര്‍ ഒന്റാരിയോയിലാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രവിശ്യയില്‍ 23.3 ശതമാനം താമസക്കാര്‍ 0-5 റേറ്റിംഗ് നല്‍കി. പകുതിയില്‍ താളെ ആളുകള്‍ 8-10 റേറ്റിംഗ് ശ്രേണിയിലാണ്. ന്യൂബ്രണ്‍സ്‌വിക്ക്, ബീസി, നോവ സ്‌കോഷ്യ, മാനിറ്റോബ എന്നീ പ്രവിശ്യകളാണ് ഒന്റാരിയോയ്ക്ക് പിന്നാലെ വരുന്നത്. അതേസമയം, 2021 ല്‍ ഏറ്റവും സംതൃപ്തി കുറഞ്ഞ രണ്ടാമത്തെ പ്രവിശ്യ ആല്‍ബെര്‍ട്ടയായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ പട്ടികയില്‍ ആദ്യ അഞ്ചില്‍ പോലും ആല്‍ബെര്‍ട്ട ഇടംപിടിച്ചിട്ടില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ജീവിത സംതൃപ്തിയില്‍ ആല്‍ബെര്‍ട്ട മുന്നേറ്റം നടത്തിയിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.