കാനഡയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിലെന്ന് ലെഗര്‍ സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: May 4, 2024, 7:02 AM

 

 

കാനഡയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിലാണെന്ന് 57 ശതമാനം കനേഡിയന്‍ പൗരന്മാര്‍ പ്രതികരിച്ചതായി ലെഗര്‍ ഓണ്‍ലൈന്‍ സര്‍വേ. 34 ശതമാനം പേര്‍ ഭീഷണിയെ കാര്യമാക്കുന്നില്ല. എന്നാല്‍ 23 ശതമാനം പേര്‍ ഭീഷണിയെ ഗുരുതരമായി കണക്കാക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുണ്ടാകുന്ന ഭീഷണി ആശങ്കപ്പെടുത്തുന്നതാണെന്നും ഇവര്‍ പ്രതികരിക്കുന്നു. 

36 ശതമാനം തങ്ങളുടെ സംസാര സ്വാതന്ത്ര്യത്തിന് അപകടമൊന്നുമില്ലെന്ന് അഭിപ്രായപ്പെട്ടു. ഏഴ് ശതമാനം പേര്‍ തങ്ങള്‍ക്ക് ഇതില്‍ പ്രതികരിക്കാനില്ലെന്ന് അറിയിച്ചു. പ്രതികരിച്ചവരില്‍ നാലില്‍ മൂന്ന് പേര്‍(76 ശതമാനം) തങ്ങളുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ സാധിക്കാറുണ്ടെന്ന് പ്രതികരിച്ചു. എന്നാല്‍ ഗര്‍ഭച്ഛിദ്രം, തോക്ക് നിയന്ത്രണം, കുടിയേറ്റം തുടങ്ങിയ വിവാദ വിഷയങ്ങളില്‍ 71 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നതെന്ന് അറിയിച്ചു. ഏപ്രില്‍ 26 മുതല്‍ ഏപ്രില്‍ 28 വരെ 1610 കനേഡിയന്‍ പൗരന്മാരെയാണ് ലെഗര്‍ സര്‍വേ നടത്തിയത്.