ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ്നഴ്‌സസ് ഇവൻ്റ് മെയ് 4-ന്

By: 600084 On: May 3, 2024, 6:20 PM

പി പി ചെറിയാൻ, ഡാളസ് 

ഡാളസ് :ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് നഴ്സസ്  ഇവൻ്റ് മെയ് 4-ന് ,സെൻ്റ് തോമസ് ചർച്ച് ഹാൾ (4922 റോസ്ഹിൽ റോഡ്,ഗാർലൻഡ്, TX-75043) വെച്ച് നടത്തപ്പെടുന്നു.

ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ എമി മക്കാർത്തി ( TNA പ്രസിഡൻ്റ്) സ്കോട്ട് ലെമേ(ഗാർലൻഡ് മേയർ) എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.അർഹരായവരെ ആദരിക്കൽ, വിവിധ കലാപരിപാടികൾ എന്നിവ, സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

നോർത്ത് ടെക്സസിലെ മുഴുവൻ  അസോസിയേഷൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്കു  contact- secretaryianant@gmail.com