ആരോഗ്യപ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാന്‍ 155.7 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ബീസി സര്‍ക്കാര്‍ 

By: 600002 On: May 3, 2024, 9:51 AM

 


ഇന്‍സെന്റീവ് പ്രോഗ്രാമിലൂടെ കൂടുതല്‍ ആരോഗ്യ പരിപാലന തൊഴിലാളികളെ നിയമിക്കാനും നിലവിലുള്ളവരെ നിലനിര്‍ത്താനും പരിശീലിപ്പിക്കാനും കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ. വൈദഗ്ധ്യമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഗ്രാമീണ, വിദൂര കമ്മ്യൂണിറ്റികളില്‍ നിയമിക്കുന്നതിനാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഓഡിയോളജിസ്റ്റുകള്‍, റേഡിയേഷന്‍ തെറാപ്പിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി 155.7 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ അഡ്രിയാന്‍ ഡിക്‌സ് അറിയിച്ചു. 

പുതിയ ഹെല്‍ത്ത്‌കെയര്‍ ബിരുദധാരികള്‍ക്കും രാജ്യാന്തര വിദ്യാഭ്യാസമുള്ള ആരോഗ്യ വിദഗ്ധര്‍ക്കുമായി പിയര്‍ സപ്പോര്‍ട്ടിനും മെന്റഷിപ്പിനുമായി 15 മില്യണ്‍ ഡോളര്‍ ചെലവഴിക്കും. പരിശീലനം, ബര്‍സറികള്‍, ലൈസന്‍സിംഗ്, എക്‌സാം ഫീ എന്നിവ ഓഫ്‌സെറ്റ് ചെയ്യുന്നതിനുമായി 7.6 മില്യണ്‍ ഡോളറും നിക്ഷേപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.