മുനിസിപ്പാലിറ്റികളുടെ മേല്‍ അധികാരം നല്‍കുന്ന ബില്‍ ഭേദഗതി ചെയ്യാനൊരുങ്ങി ആല്‍ബെര്‍ട്ട സര്‍ക്കാര്‍ 

By: 600002 On: May 3, 2024, 8:48 AM

 


മേയര്‍മാരെയും കൗണ്‍സിലര്‍മാരെയും പുറത്താക്കാനും ബൈലോ അസാധുവാക്കാനും കാബിനറ്റിന് അധികാരം നല്‍കുന്ന ബില്ലില്‍ മാറ്റം വരുത്താനൊരുങ്ങി ആല്‍ബെര്‍ട്ട സര്‍ക്കാര്‍. പ്രാദേശിക സര്‍ക്കാരുകളെ അസാധുവാക്കാനും മുനിസിപ്പാലിറ്റികളില്‍ മേല്‍ അധികാരം സ്ഥാപിക്കാനുമുള്ള ചട്ടങ്ങളില്‍ ആല്‍ബെര്‍ട്ട സര്‍ക്കാര്‍ മാറ്റം വരുത്താനൊരുങ്ങുന്നതായി മുനിസിപ്പല്‍ അഫയേഴ്‌സ് മിനിസ്റ്റര്‍ റിക് മക്‌ഐവര്‍ പറഞ്ഞു. 

അതേസമയം, ബില്‍ നിയമസഭയുടെ പരിഗണനയിലാണെന്നും മുനിസിപ്പല്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ കടുത്ത കടന്നുകയറ്റമാണെന്ന് മുനിസിപ്പല്‍ നേതാക്കള്‍ വിമര്‍ശിച്ചു. പ്രവിശ്യയെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടുന്ന നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ നിര്‍ദ്ദിഷ്ട നിയമം ഭയപ്പെടുത്തുകയും നിശബ്ദരാക്കുകയും ചെയ്യുമെന്ന് അംഗങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ആല്‍ബെര്‍ട്ട മുനിസിപ്പാലിറ്റീസ് പ്രസിഡന്റ് ടൈലര്‍ ഗന്ദം പ്രതികരിച്ചു.