മോണ്‍ട്രിയലിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ പലസ്തീന്‍ അനുകൂലികള്‍ നിര്‍മിച്ച ക്യാമ്പുകള്‍ പൊളിച്ചുനീക്കാന്‍ ക്യുബെക്ക് പ്രീമിയര്‍ ഫ്രാന്‍സ്വേ ലെഗോള്‍ട്ട് പോലീസിനോട് ആവശ്യപ്പെട്ടു. ഗാസയിലെ യുദ്ധത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുതല്‍ മൈതാനത്ത് സ്ഥാപിച്ച ഡസന്‍ കണക്കിന് ടെന്റുകള്‍ നീക്കം ചെയ്യാനാണ് ലെഗോള്‍ട്ട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍വകലാശാല അധികൃതരും ടെന്റുകള്‍ പൊളിച്ചുനീക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ പോലീസ് നിര്‍ദ്ദേശം പാലിക്കുമെന്നാണ് കരുതുന്നതെന്നും മാധ്യമപ്രവര്‍ത്തകരോട് ലെഗോള്‍ട്ട് പറഞ്ഞു.
അതേസമയം, മക്ഗില്ലിലെ സ്ഥിതിഗതികള്‍ സേന വിലയിരുത്തുകയാണെന്നും നിരീക്ഷിക്കുന്നുണ്ടെന്നും മോണ്‍ട്രിയല്‍ പോലീസ് വക്താവ് ജീന്‍-പിയറി ബ്രബാന്റ് പറഞ്ഞു.