ട്രാന്‍സ് മൗണ്ടെയ്ന്‍ പൈപ്പ്‌ലൈന്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു 

By: 600002 On: May 2, 2024, 5:26 PM

 

ദീര്‍ഘകാലമായി കാത്തിരുന്ന 34 ബില്യണ്‍ ഡോളറിന്റെ ട്രാന്‍സ് മൗണ്ടെയ്ന്‍ പൈപ്പ്‌ലൈന്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമായി. പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ ആല്‍ബെര്‍ട്ടയില്‍ നിന്ന് ബീസി തീരം വരെ ഇനി ക്രൂഡ് ഓയില്‍ കൊണ്ടുപോകാം. നിലവിലുള്ള പൈപ്പ്‌ലൈനിന്റെ ഇരട്ടിപ്പിക്കലിന് നാല് വര്‍ഷത്തിലധികം സമയമെടുത്തിരുന്നു. കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളില്‍ ഒന്നായിരുന്നു ഇത്. പൈപ്പ്‌ലൈന്‍ എക്‌സ്പാന്‍ഷന്‍ പ്രതിദിനം 300,000 ബാരലില്‍ നിന്ന് 890,000 ബാരല്‍ ശേഷിയായി വര്‍ധിപ്പിക്കുന്നു. 

പ്രോജക്ട് പ്രവര്‍ത്തനക്ഷമമാക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനപ്പെട്ട കാര്യമെന്ന് ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറയുന്നു. പദ്ധതി ദേശീയ താല്‍പ്പര്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പദ്ധതിയെ ഏറ്റെടുത്തിട്ടുണ്ടെന്നും ഫ്രീലാന്‍ഡ് വ്യക്തമാക്കി.