ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം അവതരിപ്പിച്ച് ഒന്റാരിയോ സര്‍ക്കാര്‍

By: 600002 On: May 2, 2024, 10:59 AM

 


ഒന്റാരിയോ യൂത്ത് അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമിനുള്ളില്‍ പുതിയ സ്ട്രീം സൃഷ്ടിക്കാന്‍ പദ്ധതിയുമായി ഒന്റാരിയോ സര്‍ക്കാര്‍. പുതിയ സ്ട്രീമിലൂടെ 11,12 ഗ്രേഡുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സമയത്തിന്റെ 80 ശതമാനവും കോഓപ്പറേറ്റീവ് കോഴ്‌സുകളില്‍ ചെലവഴിക്കാന്‍ അനുവദിക്കുന്നു. 

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വൈദഗ്ധ്യമുള്ള ട്രേഡുകളിലേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തുക എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. പ്രോഗ്രാമില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക്, ഇംഗ്ലീഷ് കോഴ്‌സുകള്‍ എടുക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെച്ചെ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി. 2025 സെപ്റ്റംബറിലാണ് പുതിയ സ്ട്രീം ആരംഭിക്കുന്നത്.