കഴിഞ്ഞ വര്‍ഷം കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തവരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍ 

By: 600002 On: May 2, 2024, 10:31 AM

 


കഴിഞ്ഞ വര്‍ഷം കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തവരുടെ റെക്കോര്‍ഡ് നിരക്കിലെന്ന് റിപ്പോര്‍ട്ട്. 18.5 മില്യണ്‍ യാത്രക്കാരാണ് 2023 ല്‍ കാല്‍ഗറി വിമാനത്താവളത്തിലൂടെ യാത്ര ചെയ്തതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു. പാന്‍ഡെമിക്കില്‍ നിന്നും തങ്ങള്‍ കരകയറി തുടങ്ങിയെന്നും മറ്റൊരു തിരക്കേറിയ യാത്രാ സീസണിലേക്ക് കാത്തിരിക്കുകയാണെന്നും എയര്‍പോര്‍ട്ട് അതോറിറ്റി പ്രസിഡന്റും സിഇഒയുമായ ക്രിസ് ഡിന്‍സ്‌ഡേല്‍ പറഞ്ഞു. 

2023 ജൂലൈയില്‍ വിമാനത്താവളം പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സ്ഥാപിച്ചു. വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന ഫ്‌ളൈറ്റുകളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വര്‍ധനയുണ്ടായി. തിരക്കേറിയ ദിവസമായ ജൂലൈ 16 ന് 278 വിമാനങ്ങളാണ് പറന്നുയര്‍ന്നത്. രാജ്യത്ത് യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമായി YYC  തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.