കാല്‍ഗറി ലോ-ഇന്‍കം ട്രാന്‍സിറ്റ് പാസിനുള്ള ധനസഹായം നിര്‍ത്താനുള്ള തീരുമാനം ആല്‍ബെര്‍ട്ട സര്‍ക്കാര്‍ പിന്‍വലിക്കുന്നു

By: 600002 On: May 2, 2024, 9:36 AM

 


കാല്‍ഗറി ലോ ട്രാന്‍സിറ്റ് പ്രോഗ്രാമിനുള്ള ധനസഹായം നിര്‍ത്താനുള്ള തീരുമാനം പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍ അറിയിച്ചു. ധനസഹായം വെട്ടിക്കുറയ്ക്കാനുള്ള പ്രവിശ്യാ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മേയര്‍ ജ്യോതി ഗോണ്ടെക്ക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. ക്രൂരമായ നടപടിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനത്തെ മേയര്‍ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് പ്രവിശ്യാ സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. ട്രാന്‍സിറ്റ് സബ്‌സിഡി പ്രോഗ്രാമില്‍ ചിലത് കവര്‍ ചെയ്യുന്നതിനുള്ള പ്രൊവിന്‍ഷ്യല്‍ ഗ്രാന്റ് നിര്‍ത്തലാക്കുമെന്ന് കാല്‍ഗറി, എഡ്മന്റണ്‍ സിറ്റികളെ പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കാല്‍ഗറിയില്‍ പ്രതിവര്‍ഷം 6.2 മില്യണ്‍ ഡോളറായിരുന്നു ധനസഹായം ലഭിച്ചിരുന്നത്.