എല്ലാ ജിടിഎ ട്രാഫിക് സ്റ്റോപ്പുകളിലും ആല്‍ക്കഹോള്‍ സ്‌ക്രീനിംഗ് നിര്‍ബന്ധമാക്കി ഒന്റാരിയോ പോലീസ് 

By: 600002 On: May 2, 2024, 7:25 AM

 


മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി എല്ലാ ജിടിഎ ട്രാഫിക് സ്റ്റോപ്പുകളിലും ബ്രെത്ത് സാമ്പിളുകള്‍ നിര്‍ബന്ധമാക്കി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്. ഓരോ സ്‌റ്റോപ്പുകളിലും നിര്‍ബന്ധിത ആല്‍ക്കഹോള്‍ സ്‌ക്രീനിംഗ്(MAS) നടത്തുന്നുണ്ടെന്ന് ഒപിപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അശ്രദ്ധമായ ഡ്രൈവിംഗ് മൂലം വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരെ പിടികൂടാനും അന്വേഷണം നടത്താനും ശക്തമായ നടപടികള്‍ പോലീസ് സ്വീകരിക്കുന്നതായും ഇതിന്റെ ഭാഗമായാണ് നിര്‍ബന്ധിത ആല്‍ക്കഹോള്‍ സ്‌ക്രീനിംഗ് നടത്തുന്നതെന്നും പോലീസ് വ്യക്തമാക്കി. 

എല്ലാത്തരം വാഹനങ്ങളുമോടിക്കുന്നവര്‍ ബ്രെത്ത് സാമ്പിള്‍ നല്‍കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ബ്രെത്ത് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ക്രിമിനല്‍ കോഡ് പ്രകാരം പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചു.