കനേഡിയന്‍ പാര്‍ലമെന്റ് അംഗങ്ങളെ ചൈനീസ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തതായും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ 2022 ജൂണില്‍ പാര്‍ലമെന്ററി ഉദ്യോഗസ്ഥരുമായി പങ്കുവെച്ചതായും കാനഡയുടെ രഹസ്യാന്വേഷണ ഏജന്‍സികളിലൊന്നായ കമ്മ്യൂണിക്കേഷന്‍സ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്(സിഎസ്ഇ) പറയുന്നു. ചൈനയുടെ പിന്തുണയുള്ള ഹാക്കര്‍മാര്‍ തങ്ങളെ ലക്ഷ്യമിടുന്നതിനെക്കുറിച്ച് അടുത്തിടെയാണ് തങ്ങള്‍ അറിഞ്ഞതെന്ന് നിരവധി എംപിമാരും സെനറ്റര്‍മാരും പ്രതികരിച്ചതിന് പിന്നാലെയാണ് സിഎസ്ഇ വിശദീകരണവുമായി രംഗത്തെത്തിയത്. സൈബര്‍ ഭീഷണിയെക്കുറിച്ച് വ്യക്തമായ സാങ്കേതിക വിവരങ്ങള്‍ തങ്ങള്‍ ഹൗസ്, സെനറ്റ്, ഐടി ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നുവെന്നും ചര്‍ച്ച ചെയ്തിരുന്നുവെന്നും സിഎസ്ഇ വക്താവ് റയാന്‍ ഫോര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.