സ്ഥിരതാമസക്കാര്‍ക്ക് വോട്ടവകാശം; പ്രമേയം കാല്‍ഗറി സിറ്റി പാസാക്കി 

By: 600002 On: May 1, 2024, 12:14 PM

 

 

സ്ഥിര താമസക്കാര്‍ക്ക് മുനിസിപ്പല്‍ വോട്ടവകാശം അനുവദിക്കുന്നത് പരിശോധിക്കാനുള്ള പ്രമേയ നോട്ടീസ് കാല്‍ഗറി സിറ്റി കൗണ്‍സില്‍ പാസാക്കി. വാര്‍ഡ് 8 കൗണ്‍സിലര്‍ കോട്ട്‌നി വാല്‍ക്കോട്ടാണ് പ്രമേയം മുന്നോട്ടുവെച്ചത്. കൗണ്‍സിലിലെ മറ്റ് നാല് അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. 

നിരവധി സ്ഥിര താമസക്കാര്‍ വര്‍ഷങ്ങളായി നഗരത്തില്‍ താമസിക്കുന്നുണ്ടെങ്കിലും കനേഡിയന്‍ പൗരന്മാരല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനോ പ്രതികരണമറിയിക്കാനോ സാധിക്കുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ വാദിക്കുന്നു. ചൊവ്വാഴ്ച 9-6 എന്ന വോട്ടിനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ആല്‍ബെര്‍ട്ട മുനിസിപ്പാലിറ്റികളിലേക്ക് വിടുന്നതിന് മുമ്പ് പെന്‍ഹോള്‍ഡ് മുനിസിപ്പാലിറ്റിയിലേക്ക് വിടും.