ലണ്ടന്‍ ഡ്രഗ്‌സ് സ്‌റ്റോറുകളെ ബാധിച്ച സൈബര്‍ ആക്രമണത്തില്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് വെസ്‌റ്റേണ്‍ കാനഡയിലുടനീളം ലണ്ടന്‍ ഡ്രഗ്‌സ് സ്‌റ്റോറുകള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്.
നേരത്തെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ പ്രസ്താവന ഇപ്പോള്‍ തിരുത്തുകയാണ് കമ്പനി. വിവരങ്ങള്‍ ചോര്‍ന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഏതൊക്കെ ഡാറ്റ ചോര്‍ന്നിരിക്കാമെന്നുള്ള കാര്യം വ്യക്തമല്ല.
ഞായറാഴ്ച സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബീസി, ആല്‍ബെര്‍ട്ട, സസ്‌ക്കാച്ചെവന്‍, മാനിറ്റോബ എന്നിവടങ്ങളിലെ 78 ഓളം സ്‌റ്റോറുകളാണ് അടച്ചത്. ഈ സ്‌റ്റോറുകള്‍ എപ്പോഴാണ് വീണ്ടും തുറക്കുക എന്നത് സംബന്ധിച്ച് കമ്പനി അറിയിപ്പ് നല്‍കിയിട്ടില്ല.