പ്രോപ്പര്‍ട്ടി ടാസ്‌ക് വര്‍ധന: ടാക്‌സ് ബൈലോ എഡ്മന്റണ്‍ സിറ്റി പാസാക്കി

By: 600002 On: May 1, 2024, 10:57 AM

 

മുനിസിപ്പല്‍ ടാക്‌സ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് അന്തിമ രൂപം നല്‍കി 2024 ലെ ടാക്‌സ് ബൈലോ ചൊവ്വാഴ്ച എഡ്മന്റണ്‍ സിറ്റി കൗണ്‍സില്‍ പാസാക്കി. പ്രോപ്പര്‍ട്ടി ടാക്‌സ് 8.9 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. പുതിയ തീരുമാന പ്രകാരം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഏകദേശം 766 ഡോളര്‍ മുനിസിപ്പല്‍ ടാക്‌സ് ആയി നല്‍കേണ്ടി വരും. കഴിഞ്ഞയാഴ്ച സ്പ്രിംഗ് ഓപ്പറേറ്റിംഗ് ബജറ്റിന് സിറ്റി അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ബൈലോ പാസാക്കുന്നത്. 

നികുതി അറിയിപ്പുകള്‍ മെയ് 24 ന് മുമ്പ് മെയിലില്‍ അയക്കും. ജൂണ്‍ 30 ആണ് അവസാന തിയതി. എഡ്മന്റണിലെ പ്രോപ്പര്‍ട്ടി ടാക്‌സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ https://www.youtube.com/watch?v=1C43QNDrUEo  എന്ന ലിങ്കില്‍ ലഭ്യമാണ്.