ജിപിഎസ് ഡയറക്ഷന്‍ അനുസരിച്ച് സഞ്ചരിച്ച ട്രക്ക് ബീസി ഒസോയൂസ് ലേക്കില്‍ വീണു; 54കാരനായ ഡ്രൈവറെ രക്ഷപ്പെടുത്തി 

By: 600002 On: Apr 30, 2024, 12:03 PM

 

ജിപിഎസ് ഡയറക്ഷന്‍ അനുസരിച്ച് സഞ്ചരിച്ച ട്രക്ക് ഡ്രൈവര്‍ വഴി തെറ്റി ബീസിയിലെ ഒകനാഗിലെ ബോട്ട് ലോഞ്ചിലേക്ക് പോവുകയും ഒസോയൂസ് ലേക്കില്‍ ഭാഗികമായി മുങ്ങിപ്പോവുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ 4.20 ഓടെയാണ് സംഭവം. ഒസോയൂസ് മറീനയിലെ എമര്‍ജന്‍സി ക്രൂ എത്തി ഒസോയൂസ് ലേക്കില്‍ മുങ്ങിപ്പോയ 54കാരനായ ഡ്രൈവറെ വാഹനത്തില്‍ നിന്നും രക്ഷപ്പെടുത്തി. 

വഴിയില്‍ ഇരുട്ടായതിനാല്‍ ഡ്രൈവര്‍ക്ക് ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും തെറ്റായ ജിപിഎസ് ഡയറക്ഷന്‍ അനുസരിച്ച് യാത്ര ചെയ്തതിനാല്‍ ബോട്ട് ലോഞ്ചില്‍ എത്തുകയുമായിരുന്നുവെന്ന് ആര്‍സിഎംപി പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.