കാല്‍ഗറിയില്‍ ഈയാഴ്ച മഞ്ഞുവീഴ്ചയ്ക്ക് സാധ്യത: പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി എണ്‍വയോണ്‍മെന്റ് കാനഡ 

By: 600002 On: Apr 30, 2024, 11:37 AM

 

 

കാല്‍ഗറിയില്‍ ഈയാഴ്ച മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ എണ്‍വയോണ്‍മെന്റ് കാനഡ പ്രത്യേക കാലാവസ്ഥാ പ്രസ്താവന പുറപ്പെടുവിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച് ബുധനാഴ്ച വരെ മഞ്ഞുവീഴ്ച തുടരുമെന്ന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. വ്യാഴാഴ്ച രാവിലെയോടെ കാല്‍ഗറിയില്‍ 10 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രവചനം. ഹൈവേ 2 വിന് സമീപം ഉയര്‍ന്ന ഭൂപ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. 

ചിലയിടങ്ങളില്‍ മഞ്ഞിനോടൊപ്പം മഴയും പ്രതീക്ഷിക്കാം. അതിനാല്‍ മൊത്തം മഞ്ഞുവീഴ്ചയുടെ അളവില്‍ വലിയ വ്യത്യാസമുണ്ടാകാമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ വ്യക്തമാക്കി.