ആല്‍ബെര്‍ട്ടയിലെ ഫ്‌ളൂ മരണം: 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Apr 30, 2024, 10:54 AM

 


ആല്‍ബെര്‍ട്ടയില്‍ 2023-24 ഇന്‍ഫ്‌ളൂവന്‍സ സീസണില്‍ ഏറ്റവുമധികം ഇന്‍ഫ്‌ളുവന്‍സ മരണങ്ങള്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 15 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് പ്രവിശ്യയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിരോധ കുത്തിവെപ്പ് നിരക്കിലെ ഇടിവാണ് മരണ സംഖ്യ ഉയരാന്‍ കാരണമായതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. പ്രവിശ്യയിലെ റെസ്പിറേറ്ററി വൈറസ് ഡാഷ്‌ബോര്‍ഡില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, കഴിഞ്ഞ ഫാള്‍ സീസണില്‍ ആരംഭിച്ച റെസ്പിറേറ്ററി വൈറസ് സീസണില്‍ ലാബില്‍ സ്ഥിരീകരിച്ച ഇന്‍ഫ്‌ളുവന്‍സ കേസുകളുടെ എണ്ണം 15,215 ആയിരുന്നു. നിലവില്‍ ഇന്‍ഫുളവന്‍സ ബാധിച്ച് 42 പേര്‍ ആശുപത്രിയിലും മൂന്ന് പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. 

2023-24 സീസണില്‍ ഇതുവരെ 167 ഇന്‍ഫ്‌ളുവന്‍സ മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം ഏപ്രില്‍ 14 നും ഏപ്രില്‍ 20 നും ഇടയില്‍ ഒരു മരണം രേഖപ്പെടുത്തി. മരിച്ചവരില്‍ മിക്കവരും 60 നും 89 നും ഇടയില്‍ പ്രായമുള്ളവരാണ്.