ലോബ്‌ലോവിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് കാനഡയിലെ ഗ്രോസറി ഉപഭോക്താക്കള്‍

By: 600002 On: Apr 30, 2024, 8:06 AM

                                

 


ലോബ്‌ലോവിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് കാനഡയിലെ ഗ്രോസറി ഉപഭോക്താക്കള്‍. ഓണ്‍ലൈനിലൂടെയാണ് ആയിരക്കണക്കിന് ഷോപ്പര്‍മാര്‍ മെയ് മാസം ലോബ്‌ലോ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും ലാഭത്തിനും രാഷ്ട്രീയ, പൊതു പരിശോധനയ്ക്ക് വിധേയരായ പ്രമുഖ ഗ്രോസറി കമ്പനികളോടുള്ള കനേഡിയന്‍ പൗരന്മാരുടെ പ്രതികരണത്തിന്റെ സൂചനയാണിതെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു. 

റെഡ്ഡിറ്റ് ഗ്രൂപ്പിലാണ് ബഹിഷ്‌കരണം ആഹ്വാനം ചെയ്തിരിക്കുന്നത്. ലോബ്‌ലോവിനെയും മറ്റ് ഗ്രോസറി വ്യാപാരികളെയും കുറിച്ച് പരാതിപ്പെടാന്‍ ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. r/loblawsisoutofcontrol എന്ന പേജില്‍ ഇപ്പോള്‍ ഏകദേശം 56,000 അംഗങ്ങളുണ്ട്. എത്ര പേര്‍ ബഹിഷ്‌കരണത്തിന് പങ്കെടുക്കുന്നുണ്ടെന്നത് വ്യക്തമല്ല. എങ്കിലും പേജ് നിറയെ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രോസറി കോഡ് ഓഫ് കണ്ടക്ടില്‍ ഒപ്പുവയ്ക്കുക, അഫോര്‍ഡബിള്‍ പ്രൈസിംഗ് ഉറപ്പാക്കുക തുടങ്ങിയവ ബഹിഷ്‌കരണ സംഘാടകര്‍ ലോബ്‌ലോവിനോട് ആവശ്യപ്പെടുന്നു. 


ലോബ്‌ലോവില്‍ സാമ്പത്തിക സ്വാധീനം ചെലുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ബഹിഷ്‌കരണം വഴി ജനങ്ങളെ ബോധവത്കരിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാരിന്റെ ശ്രദ്ധസ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.