സെപ്തംബര്‍ മുതല്‍ കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂറായി വര്‍ധിപ്പിക്കുന്നു 

By: 600002 On: Apr 30, 2024, 7:27 AM

 

 

കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂറായി വര്‍ധിപ്പിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തൊഴില്‍ ക്ഷാമം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സെപ്തംബര്‍ മുതല്‍ നിയമം നടപ്പില്‍ വരുമെന്ന് ഫെഡറല്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ അറിയിച്ചു. സെപ്തംപബര്‍ വരെ ജോലി സമയ പരിധി ആഴ്ചയില്‍ 20 മണിക്കൂറായിരിക്കും. കോവിഡ് പാന്‍ഡെമിക് സമയത്ത് ജോലി സമയം 20 മണിക്കൂറായി ചുരുക്കിയിരുന്നു. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാമിന്റെ ലക്ഷ്യം എന്നത് പഠിക്കുക എന്നതാണ് അല്ലാതെ ജോലി ചെയ്യുകയല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്തുടനീളമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനത്തിലെ വര്‍ധനവ് ഫെഡറല്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്നതിനാല്‍ തൊഴില്‍ പരിധി നിശ്ചയിച്ചത്.