കോവിഷീല്‍ഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് തുറന്നുസമ്മതിച്ച്‌ നിർമ്മാണ കമ്ബനിയായ ആസ്ട്രസെനാക്ക

By: 600007 On: Apr 30, 2024, 6:38 AM

 

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് പ്രതിരോധത്തിനായി വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് തുറന്നുസമ്മതിച്ച്‌ നിർമ്മാണ കമ്ബനിയായ ആസ്ട്രസെനാക്ക.യുകെ കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലാണ് ബ്രിട്ടീഷ് മരുന്ന് നിർമ്മാണ കമ്ബനിയായ ആസ്ട്രസെനാക്ക ഇക്കാര്യം വെളിപ്പെടുത്തിയത്.

കോവിഷീല്‍ഡ് സ്വീകരിച്ചവർക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്ബനി യുകെയിലെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. ഓക്സ്ഫോർഡ് സര്‍വകലാശാലയുമായി സഹകരിച്ചായിരുന്നു ആസ്ട്രസെനാക്ക കോവിഷീല്‍ഡ്‌ വാക്‌സിന്‍ വികസിപ്പിച്ചത്. ഇന്ത്യയിലാവട്ടെ ഇത് വിതരണം ചെയ്‌ത അദർ പൂനവാലയുടെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടായിരുന്നു.