സീ ടു സ്‌കൈ റീജിയണില്‍ വാഹന മോഷണം വര്‍ധിക്കുന്നു

By: 600002 On: Apr 29, 2024, 10:16 AM

 

ബ്രിട്ടീഷ് കൊളംബിയയില്‍ സീ ടു സ്‌കൈ റീജിയണില്‍ വാഹനമോഷണം വര്‍ധിക്കുന്നതായി സ്‌കൈ ആര്‍സിഎംപി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റെയിന്‍ബോ, വിസ്‌ലര്‍ വില്ലേജ്, നോര്‍ഡിക്, സ്പ്രൂസ് ഗ്രോവ് എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാഹനമോഷണ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതായി പോലീസ് വ്യക്തമാക്കി. വാഹനങ്ങള്‍ക്കുള്ളില്‍ സ്‌പെയര്‍ കീകളോ വിലപിടിപ്പുള്ള വസ്തുക്കളോ ഉപേക്ഷിക്കരുതെന്നും എല്ലായ്‌പ്പോഴും ലോക്ക് ചെയ്യണമെന്നും പോലീസ് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

വാഹനമോഷ്ടിക്കപ്പെട്ടുവെങ്കില്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണമെന്നും ഡാഷ്‌ക്യാം ഫൂട്ടേജോ മറ്റ് തെളിവുകളോ ഉണ്ടെങ്കില്‍ ആര്‍സിഎംപിയുമായി ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.