ചൈനീസ് യുവ തലമുറ അന്ധവിശ്വാസങ്ങളില്‍ ആകൃഷ്ടരാകുന്നുവെന്ന് പഠനം

By: 600007 On: Apr 29, 2024, 2:49 AM

 


അമാനുഷിക മാർഗങ്ങൾ ഉപയോഗിച്ച് ഭാവിയെക്കുറിച്ചോ അജ്ഞാതമായതിനെക്കുറിച്ചോ ഉള്ള അറിവ് നേ‌ടാൻ മനുഷ്യർ നടത്തുന്ന ശ്രമങ്ങൾക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. കാല ദേശങ്ങൾക്ക് അതീതമായ എല്ലാ ജനവിഭാ​ഗങ്ങളിൽപ്പെട്ടവരും ഇത്തരം അമാനുഷിക മാർ​ഗങ്ങളെ കൂട്ടു പിടിക്കാറുണ്ട്. ഭാവിയെ കുറിച്ചുള്ള ആശങ്കകളാണ് മനുഷ്യനെ ഇത്തരം കാര്യങ്ങളുടെ പുറകേ പോകാന്‍ പ്രേരിപ്പിക്കുന്നത്. ചൈനയിലെ ജനങ്ങളും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല എന്നാണ് സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് റിപ്പോർ‌ട്ട് ചെയ്യുന്നത്. എഴുപത്തിയഞ്ച് വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് ചൈനയിലെ അന്ധവിശ്വാസങ്ങളെയോ വിശ്വാസങ്ങളെയോ തൊടാന്‍ കഴിഞ്ഞില്ലെന്ന് തന്നെ. NetEase DataBlog നടത്തിയ 2021-ല്‍ നടത്തിയ ഒരു സർവേ പ്രകാരം, 30 വയസ്സിന് താഴെയുള്ള ചൈനക്കാരിൽ  80 ശതമാനം പേരും ഭാഗ്യവും ഭാവിയും മുന്‍കൂട്ടി പ്രവചിക്കുന്ന വിശ്വാസങ്ങളെ പിന്തുടരുന്നുണ്ടെന്ന് തെളിയിക്കുന്നു. ഇവയിൽ തന്നെ ഏറ്റവം ജനകീയമായ നാല് വഴികളെ കുറിച്ചാണ്.