20 വർഷങ്ങൾകൊണ്ട് മുടി വരെ മാറിയെന്ന് ഗൂഗിൾ സിഇഒ

By: 600007 On: Apr 28, 2024, 5:27 AM

 

ഗൂഗിളിനൊപ്പം രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കി സുന്ദർ പിച്ചൈ. ഇൻസ്റ്റാഗ്രാമിൽ സുന്ദർ പിച്ചൈ തന്നെയാണ് തന്റെ 20 വർഷത്തെ യാത്രയെ കുറിച്ച് പങ്കുവെച്ചത്. ചെറുതും എന്നാൽ ഹൃദ്യവുമായ ഒരു കുറിപ്പ് സുന്ദർ പിച്ചൈ പങ്കുവെച്ചിട്ടുണ്ട്. 

സുന്ദർ പിച്ചൈയുടെ കുറിപ്പ് ഇങ്ങനെയാണ്;

“2004 ഏപ്രിൽ 26 ഗൂഗിളിലെ എൻ്റെ ആദ്യ ദിവസമായിരുന്നു. അതിനുശേഷം എല്ലാം ഒരുപാട് മാറിയിരിക്കുന്നു - സാങ്കേതികവിദ്യ, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം... എൻ്റെ മുടി. മാറാത്ത ഒന്ന് മാത്രം, - ഈ കമ്പനിയിൽ ജോലി ചെയ്യുന്നതിൽ നിന്ന് എനിക്ക് ലഭിക്കുന്ന ആവേശം. 20 വർഷമായി, ഞാൻ ഇപ്പോഴും ഭാഗ്യവാനാണെന്ന് തോന്നുന്നു, ”- സുന്ദർ പിച്ചൈ ഇൻസ്റ്റാഗ്രാമിൽ എഴുതി.

ഇൻസ്റ്റാഗ്രാം പോസ്റ്റിനൊപ്പം ഗൂഗിൾ സിഇഒ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. "20" എന്ന് എഴുതിയ ബലൂണിന്റെ ചിത്രമാണ് അത് . "20 വർഷത്തെ അഭിനന്ദനങ്ങൾ" എന്ന വാക്കുകളുള്ള ഒരു ലാവ വിളക്കും ഒരു മേശപ്പുറത്തുണ്ട്.