മുനിസിപ്പല്‍ രാഷ്ട്രീയം ലക്ഷ്യമിട്ട് ആല്‍ബെര്‍ട്ടയില്‍ പുതിയ ബില്‍ അവതരിപ്പിച്ചു 

By: 600002 On: Apr 27, 2024, 1:38 PM

 

തെരഞ്ഞെടുപ്പും പ്രാദേശിക രാഷ്ട്രീയവും മുനിസിപ്പാലിറ്റികള്‍ കൈകാര്യം ചെയ്യുന്ന രീതി മാറ്റാന്‍ ആല്‍ബെര്‍ട്ട സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് വ്യാഴാഴ്ച മുനിസിപ്പല്‍ അഫയേഴ്‌സ് സ്റ്റാറ്റിയൂറ്റ്‌സ് അമെന്‍ഡ്‌മെന്റ് ആക്ട്, ബില്‍ 20 സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ബില്‍ പാസാകുന്നതോടെ പ്രാദേശിക തെരഞ്ഞെടുപ്പുകളിലും പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരിലും ആല്‍ബെര്‍ട്ട സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണം ഉണ്ടാകും. 

മുനിസിപ്പല്‍ ബാലറ്റുകളില്‍ രാഷ്ട്രീയപാര്‍ട്ടികളെ അനുവദിക്കുകയും ഓട്ടോമേറ്റഡ് വോട്ടിംഗ് മെഷീനുകള്‍ നിരോധിക്കുകയും ചെയ്യും. ഉത്തരവാദിത്തം ശക്തിപ്പെടുത്താനും ഫയലില്‍ കുടുങ്ങിക്കിടക്കുന്ന നടപടികള്‍ വേഗത്തില്‍ നടപ്പിലാക്കാനുമാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. 

ഭൂവിനിയോഗ ബൈലോകളിലോ നിയമാനുസൃത പദ്ധതികളിലോ ഇടപെടാനുള്ള നിലവിലെ കഴിവിനപ്പുറം മുനിസിപ്പല്‍ ബൈലോകള്‍ റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ ബില്‍ 20 ആല്‍ബെര്‍ട്ട സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കും.