സൂര്യഗ്രഹണം കണ്ണിന് കേടുപാടുകള്‍ വരുത്തി: ഒന്റാരിയോയില്‍ 118 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു 

By: 600002 On: Apr 27, 2024, 12:25 PM

 

 

ഏപ്രില്‍ 8 ന് നടന്ന സൂര്യഗ്രഹണം വീക്ഷിച്ച 115 ഓളം ഒന്റാരിയോ സ്വദേശികള്‍ക്ക് കണ്ണിന് ക്ഷതമേറ്റതായി റിപ്പോര്‍ട്ട്. സൂര്യഗ്രഹണത്തിന് ശേഷം പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 118 ഓളം കേസുകളാണെന്ന് ഒന്റാരിയോ അസോസിയേഷന്‍ ഓഫ് ഒപ്‌റ്റോമെട്രിസ്റ്റ്‌സ്(OAO)  അറിയിച്ചു. കോര്‍ണിയയുടെ വീക്കം, വരണ്ട കണ്ണുകള്‍, സോളാര്‍ റെറ്റിനോപ്പതി എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് അസോസിയേഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോര്‍ണിയയുടെ വീക്കം സാധാരണഗതിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ സുഖപ്പെടുത്താന്‍ സാധിക്കും. എന്നാല്‍ സോളാര്‍ റെറ്റിനോപതി അല്‍പ്പം ഗുരുതരമാണെന്നും മിക്ക കേസുകളിലും സ്ഥിരമായി കാഴ്ച നഷ്ടപ്പെടാന്‍ കാരണമാകുമെന്നും നേത്ര വിദഗ്ധന്‍ വ്യക്തമാക്കി. പ്രവിശ്യയില്‍ വിന്‍ഡ്‌സര്‍ മുതല്‍ ഓട്ടവ വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ഗ്രഹണ സമയത്ത് ആരോഗ്യ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയത് പ്രകാരം ആളുകള്‍ എക്ലിപ്‌സ് ഗ്ലാസുകള്‍ ധരിച്ചതിനാല്‍ കണ്ണുകള്‍ക്ക് കേടുപാടുകള്‍ വന്ന സംഭവങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചതായി സംഘടന വ്യക്തമാക്കി. 

ക്യുബെക്കില്‍സ കുറച്ച് മിനിറ്റുകള്‍ മാത്രമാണ് സൂര്യഗ്രഹണം കൃത്യമായി വീക്ഷിക്കാന്‍ സാധിച്ചതെങ്കിലും ഏപ്രില്‍ 17 വരെ 28 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.