ആല്‍ബെര്‍ട്ടയില്‍ ആദ്യമായി അഞ്ചാംപനി കേസ് സ്ഥിരീകരിച്ചു 

By: 600002 On: Apr 27, 2024, 11:59 AM

 

ഈ ആഴ്ച ആല്‍ബെര്‍ട്ടയില്‍ ആദ്യ അഞ്ചാംപനി കേസ് സ്ഥിരീകരിച്ചു. എഡ്മന്റണില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ യാത്ര ചെയ്ത
വ്യക്തിയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതോടെ പ്രവിശ്യയിലുടനീളം പബ്ലിക് അലേര്‍ട്ട് പുറപ്പെടുവിച്ചു. വാക്‌സിനേഷന്‍ നിരക്ക് കുറയുന്നുവെന്ന മുന്നറിയിപ്പുകള്‍ക്കിടയില്‍ ലോകമെമ്പാടും കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ കാനഡയില്‍ കൂടുതല്‍ അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. രോഗവ്യാപനം തടയാന്‍ സഹായിക്കുന്നതിന് എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.