ലോട്ടറി എടുക്കാന്‍ കാമുകന്‍ ഉപദേശിച്ചു; കാമുകിക്ക് അടിച്ചത് 41 ലക്ഷത്തിന്‍റെ ജാക്പോട്ട്

By: 600007 On: Apr 27, 2024, 11:10 AM

 

ജീവിതത്തില്‍ ഒരിക്കലെങ്കിലും ലോട്ടറി ടിക്കറ്റുകളെടുക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍, ടിക്കറ്റ് എടുത്ത എല്ലാവരെയും ഭാഗ്യം കടാക്ഷിക്കണമെന്നില്ല. അതിന് അല്പം ഭാഗ്യം വേണം. പലപ്പോഴും അടിക്കില്ലെന്ന് ഉറപ്പിലെടുക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ക്ക് ഒന്നാം സമ്മാനം ലഭിച്ച വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. സമാനമായ രീതിയില്‍ അതുവരെ അടിച്ച ലോട്ടറി ടിക്കറ്റുകളിലെ നമ്പറുകള്‍ നോക്കിവച്ച് അവയുടെ പ്രത്യേക പാറ്റേണിനെ കുറിച്ച് പഠിച്ച് അതിനനുസരിച്ച് ലോട്ടറി എടുത്ത് അവയ്ക്ക് സമ്മാനം നേടുന്ന അത്യപൂര്‍വ്വം പേരുടെ കഥകളും ഇതിന് മുമ്പ് വൈറലായിരുന്നു. കാമുകന്‍റെ ഉപദേശത്തെ തുടര്‍ന്ന് ലോട്ടറി ടിക്കറ്റെടുത്ത ഒരു യുഎസ് യുവതിക്ക് അടിച്ചത്, 41 ലക്ഷത്തിന്‍റെ ജാക്പോട്ട്.