വിദേശത്തുള്ള കനേഡിയന്‍ പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സൗജന്യ സേവനം വാഗ്ദാനം ചെയ്ത് കാനഡ 

By: 600002 On: Apr 27, 2024, 10:39 AM

 

 

കാനഡയ്ക്ക് പുറത്ത് മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സേവനം നല്‍കാന്‍ രജിസ്‌ട്രേഷന്‍ ഓഫ് കനേഡിയന്‍സ് എബ്രോഡ്(ROCA)  എന്ന ആപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്ത് കനേഡിയന്‍ സര്‍ക്കാര്‍. സേവനം തികച്ചും സൗജന്യവും രഹസ്യാത്മക സ്വഭാവമുള്ളതുമായിരിക്കും. വിദേശത്തേക്ക് യാത്ര ചെയ്യുന്നതോ, വിദേശത്ത് താമസിക്കുന്നതോ ആയ കനേഡിയന്‍ പൗരന്മാര്‍ക്ക് സേവനത്തിനായി സൈന്‍അപ്പ് ചെയ്യാം. 

ഇതിലൂടെ ഏറ്റവും പുതിയ വിവരങ്ങള്‍ അപ്‌ഡേറ്റായി ലഭിക്കും. വിദേശത്തുള്ള കനേഡിയന്‍ പൗരന്മാര്‍ക്ക് സുരക്ഷ ഉറപ്പാക്കാനായി രജിസ്‌ട്രേഷനായി സൈന്‍ അപ്പ് ചെയ്യാന്‍ തങ്ങള്‍ ശുപാര്‍ശ ചെയ്യുന്നുവെന്ന് വക്താവ് നിര്‍ദ്ദേശിച്ചു. ഇതുവരെ, വിദേശത്തുള്ള ലക്ഷകണക്കിന് കനേഡിയന്‍ പൗരന്മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ പല അടിയന്തര സാഹചര്യങ്ങളിലും ROCA യുടെ സേവനം കനേഡിയന്‍ പൗരന്മാരെ സഹായിച്ചിട്ടുണ്ട്.