ഒരു വര്‍ഷത്തേക്ക് ഐസ്‌ലാന്‍ഡില്‍ താമസിച്ച് ജോലി ചെയ്യാന്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം 

By: 600002 On: Apr 27, 2024, 10:08 AM

 

 

മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ച് ശാന്തമായ സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ പ്രോഗ്രാം വാഗ്ദാനം ചെയ്ത് കനേഡിയന്‍ സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്ക് ഐസ്ലാന്‍ഡില്‍ താമസിച്ച് ജോലി ചെയ്യാന്‍ അനുവദിക്കുന്ന പ്രോഗ്രാമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് കാനഡയ്ക്ക്(ഐഇസി) കീഴില്‍ ജോലി ചെയ്യാനാണ് അവസരം. ഈ വര്‍ഷം യൂത്ത് മൊബിലിറ്റി എഗ്രിമെന്റ് പ്രോഗ്രാം സര്‍ക്കാര്‍ ഔപചാരികമായി അവതരിപ്പിച്ചു. 

കരാര്‍ പ്രകാരം, ഐസ്‌ലാന്‍ഡില്‍ ജോലി ചെയ്യാന്‍ റെസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതുണ്ട്. അപേക്ഷകര്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ള കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉടമകളായിരിക്കണം. മറ്റ് പ്രോഗ്രാമില്‍ നിന്നും വ്യത്യസ്തമായി യോഗ്യത നേടുന്നതിന് ജോലി/ഇന്റേന്‍ഷിപ്പ് ഓഫര്‍ ഉണ്ടായിരിക്കണമെന്നില്ല. കൂടുതല്‍ അറിയാന്‍ ഐസ്‌ലാന്‍ഡ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.