കാനഡയില്‍ ഏറ്റവും ഉയര്‍ന്ന കടബാധ്യത വഹിക്കുന്നത് അറ്റ്‌ലാന്റിക് കനേഡിയന്‍ വിദ്യാര്‍ത്ഥികളെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് 

By: 600002 On: Apr 27, 2024, 9:32 AM

 


കാനഡയില്‍ ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള പോസ്റ്റ്-സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ അറ്റ്‌ലാന്റിക് കാനഡയിലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, നോവ സ്‌കോഷ്യ, ന്യൂബ്രണ്‍സ്‌വിക്ക് എന്നീ പ്രവിശ്യകളാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍. 

2020 ലെ ബിരുദധാരികളില്‍ നടത്തിയ സര്‍വേയില്‍ നോവ സ്‌കോഷ്യയില്‍ നിന്ന് ബിരുദം നേടിയ വിദ്യാര്‍ത്ഥികളില്‍ ശരാശരി 39,100 ഡോളര്‍ കടബാധ്യതയുള്ളതായി കണ്ടെത്തി. കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രോഗ്രാമിന്റെ അവസാനത്തോടെ ശരാശരി 18,100 കടബാധ്യത വഹിച്ചു. ആല്‍ബെര്‍ട്ട, സസ്‌ക്കാച്ചെവന്‍ എന്നീ പ്രവിശ്യകളാണ് നോവ സ്‌കോഷ്യയേക്കാള്‍ ഉയര്‍ന്ന കടബാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് പ്രവിശ്യകള്‍. നോവ സ്‌കോഷ്യയിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ കടം വീട്ടാനുള്ള സാധ്യത കുറവാണെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.