മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളിലും നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള അധികാരങ്ങളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആല്‍ബെര്‍ട്ട സര്‍ക്കാര്‍ നിയമനിര്‍മാണം അവതരിപ്പിച്ചു. ബില്‍ 20 എന്നറിയപ്പെടുന്ന നിയമം പാസാക്കിയാല്‍ കാല്‍ഗറിയിലെയും എഡ്മന്റണിലെയും മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ ഓപ്ഷണല്‍ രാഷ്ട്രീയ പാര്‍ട്ടീയ അവതരിപ്പിക്കുകയും ഇലക്ട്രോണിക് ടാബുലേറ്ററുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുകയും പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെ നീക്കം ചെയ്യാന്‍ പ്രവിശ്യാ ക്യാബിനറ്റിന് സംവിധാനം നല്‍കുകയും ചെയ്യുന്നു. മുനിസിപ്പല്‍ അഫയേഴ്‌സ് സ്റ്റാറ്റിയൂസ് അമെന്‍ഡ്‌മെന്റ് ആക്ട് ഒരു ബൈലോ ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ ഒരു മുനിസിപ്പാലിറ്റിയോട് ഉത്തരവിടാന്‍ ക്യാബിനറ്റിനെ അനുവദിക്കും.