ഒന്റാരിയോയില്‍ സ്ഥാപിക്കുന്ന ഹോണ്ടയുടെ ഇവി ബാറ്ററി, അസംബ്ലി പ്ലാന്റുകള്‍ക്ക് 5 ബില്യണ്‍ ഡോളര്‍ വരെ ധനസഹായം വാഗ്ദാനം ചെയ്ത് ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകള്‍ 

By: 600002 On: Apr 26, 2024, 11:39 AM

 

 

ഒന്റാരിയോയിലെ ആലിസ്റ്റണില്‍ ഹോണ്ട കാനഡ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന ഇലക്ട്രിക് വാഹന ബാറ്ററി, അസംബ്ലി പ്ലാന്റുകള്‍ക്ക് 5 ബില്യണ്‍ വരെ ധനസഹായം പ്രഖ്യാപിച്ച് ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകള്‍. മൊത്തം 15 ബില്യണ്‍ ഡോളറിന്റെ പ്രൊജക്ടാണിത്. ക്ലീന്‍ ടെക്‌നോളജി മാനുഫാക്ച്വറിംഗ്, ഇലക്ട്രിക് വെഹിക്കിള്‍ സപ്ലൈ ചെയിന്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയ്ക്കായി ടാക്‌സ് ക്രെഡിറ്റിലൂടെ ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്റാരിയോ സര്‍ക്കാര്‍ 2.5 ബില്യണ്‍ ഡോളര്‍ വരെ നേരിട്ട് നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു. 

അതേസമയം, അസംബ്ലി പ്ലാന്റില്‍ നിലവിലുള്ള 4200 തൊഴിലവസരങ്ങള്‍ നിലനിര്‍ത്തി 1000 തൊഴിലവസരങ്ങള്‍ കൂടി ഈ രണ്ട് പ്ലാന്റുകളിലുമായി സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.