യുഎസ്സില്‍ രണ്ട് മാനുകള്‍ക്ക് കൂടി സോംബി രോഗം; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുള്ളതായി വിദഗ്ധരുടെ മുന്നറിയിപ്പ്

By: 600007 On: Apr 25, 2024, 11:49 AM

യുഎസിലെ വെസ്റ്റ് വിർജീനിയയില്‍ രണ്ട് മാനുകള്‍ക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപ്പേഴ്‌സ് ഫെറി നാഷണല്‍ ഹിസ്റ്റോറിക്കല്‍ പാർക്കില്‍ രണ്ട് മാനുകള്‍ക്കാണ് സോംബി രോഗം സ്ഥിരീകരിച്ചത്.രണ്ട് വൈറ്റ് ടൈല്‍ഡ് മാനുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആദ്യമായി വെസ്റ്റ് വിർജീനിയയിലും രോഗം സ്ഥിരീകരിക്കപ്പെട്ടു.

രോഗം സ്ഥിരീകരിച്ച മാനുകളെ കൊന്നിട്ടുണ്ട് എന്ന് നാഷണല്‍ പാർക്ക് സർവീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. നാഷണല്‍ പാർക്ക് സർവീസിന് തൊട്ടടുത്ത സ്ഥിതിചെയ്യുന്ന ആന്റീറ്റാം, മോണോക്കസി, ബാറ്റില്‍ ഫീല്‍ഡ് എന്നീ പാർക്കുകളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.