പണപ്പെരുപ്പ സാധ്യതകള്‍ക്കിടയില്‍ പലിശ നിരക്ക് ക്രമേണ കുറയ്ക്കും: ബാങ്ക് ഓഫ് കാനഡ 

By: 600002 On: Apr 25, 2024, 10:09 AM

 


ബാങ്ക് ഓഫ് കാനഡ പ്രധാന പലിശ നിരക്ക് തുടര്‍ച്ചയായ ആറാം തവണയും 5.0 ശതമാനത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. പണപ്പെരുപ്പത്തിന്റെ സാധ്യതകള്‍ നിരീക്ഷിച്ച് ക്രമേണ പലിശ നിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ബാങ്ക് ഓഫ് കാനഡ യോഗത്തില്‍ പോളിസിമേക്കേഴ്‌സ് പങ്കുവെച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലെ സമീപകാല പുരോഗതി ഗവേണിംഗ് കൗണ്‍സിലിന് പ്രോത്സാഹനം നല്‍കിയതായി യോഗത്തിന് ശേഷം ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ബാങ്കിന്റെ അവസാന പലിശ നിരക്ക് തീരുമാനത്തിന് ശേഷം  ജൂണ്‍ മാസത്തില്‍ പലിശനിരക്ക് വെട്ടിക്കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മക്ലെം പറഞ്ഞു. എന്നാല്‍ ഈ മാസം നടത്തിയ യോഗത്തില്‍ പോളിസി നിരക്ക് കുറയ്ക്കുന്ന കാര്യം നയരൂപകര്‍ത്താക്കള്‍ പരിഗണിച്ചിരുന്നില്ലെന്നാണ് സൂചന.