8.9 ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന എഡ്മന്റണ്‍ കൗണ്‍സില്‍ അംഗീകരിച്ചു 

By: 600002 On: Apr 25, 2024, 7:58 AM

 


എഡ്മന്റണ്‍ സിറ്റി കൗണ്‍സില്‍ 8.9 ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന ഏകകണ്ഠമായി അംഗീകരിച്ചു. അസസ്ഡ് പ്രോപ്പര്‍ട്ടി വാല്യുവില്‍ ഓരോ 100,000 ഡോളറിനും ഏകദേശം 66 ഡോളര്‍ വര്‍ധനവാണ് ഇതോടെ ഉണ്ടാവുക. 

NAIT ലേക്കുള്ള പുതിയ മെട്രോ ലൈന്‍, കൂടുതല്‍ ബസ് സര്‍വീസുകള്‍, ഹോംലെസ് ക്യാമ്പ് റെസ്‌പോണ്‍സ് എന്നിവ ഉള്‍പ്പെടെയുള്ള കൂടുതല്‍ സേവനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ടാക്‌സിന്ഡ നിന്നും ശേഖരിച്ച തുക സഹായിക്കുമെന്ന് സിറ്റി പറയുന്നു. ഫാള്‍ സീസണില്‍ ആദ്യം അംഗീകരിച്ച 6.6 ശതമാനത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ അംഗീകരിച്ച നിരക്ക്. ഏപ്രിലില്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നത് 8.7 ശതമാനം വര്‍ധനയായിരുന്നു. എന്നാല്‍ ചില കൗണ്‍സിലര്‍മാര്‍ നിരക്ക് വര്‍ധനയ്ക്ക് എതിരാണ്. നികുതി വര്‍ധനവ് ഉണ്ടാകുമ്പോള്‍ ആരും സന്തുഷ്ടരല്ലെന്നതാണ് വസ്തുത എന്ന് കൗണ്‍സിലര്‍ ആരോണ്‍ പാക്വെറ്റ് പറഞ്ഞു. എല്ലാവരെയും പോലെ ഈ നിരക്ക് വര്‍ധനയില്‍ താന്‍ സന്തുഷ്ടനല്ലെങ്കിലും ബജറ്റിന് തന്റെ പിന്തുണയുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.