കാല്‍ഗറിയില്‍ കൊല്ലപ്പെട്ട യുവതി പഞ്ചാബ് സ്വദേശിനിയെന്ന് തിരിച്ചറിഞ്ഞു 

By: 600002 On: Apr 25, 2024, 7:34 AM

 

 

നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയിലെ റെഡ്‌സ്‌റ്റോണില്‍ ഒരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞതായി പോലീസ്. 25 വയസ്സുള്ള പഞ്ചാബ് സ്വദേശിനിയായ മന്‍പ്രീത് കൗറാണ് മരിച്ചതെന്ന് കാല്‍ഗറി പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. 

ഞായറാഴ്ച രാവിലെ 9.20 ഓടെയാണ് വീട്ടില്‍ മന്‍പ്രീതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്ന പോലീസ് സംശയാസ്പദമായി ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് കുറ്റം ചുമത്താതെ ഇയാളെ വിട്ടയച്ചു. മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്.