യുവാക്കള്‍ക്ക് സുവര്‍ണാവസരം; കാല്‍ഗറി ഫെയര്‍ ആന്‍ഡ് ട്രെയ്‌നിംഗ് എക്‌സ്‌പോ മെയ് 30 ന്

By: 600002 On: Apr 25, 2024, 7:22 AM

 


മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കായി കാല്‍ഗറി കരിയര്‍ ഫെയര്‍ ആന്‍ഡ് ട്രെയ്‌നിംഗ് എക്‌സ്‌പോ സംഘടിപ്പിക്കുന്നു. എക്‌സ്‌പോയില്‍ നിരവധി തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി തൊഴിലുടമകള്‍ പങ്കെടുക്കുന്നുണ്ട്. കാനഡയിലെ കറക്ഷണല്‍ സര്‍വീസ് മുതല്‍ ആല്‍ബെര്‍ട്ട എജ്യുക്കേഷണല്‍ സെന്റര്‍ വരെ വൈദഗ്ധ്യമുള്ള യുവാക്കള്‍ക്കായി തൊഴിലവസരങ്ങള്‍ ലഭ്യമാകും. മെയ് 30 ന് സ്റ്റാംപീഡ് പാര്‍ക്കിലെ ബിഎംഒ സെന്ററില്‍ വെച്ചാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. 

എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ വഴി എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാം. 

കരിയര്‍ ഫെയറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ https://careerfaircanada.ca/events/calgary-may-30-2024 എന്ന ലിങ്കില്‍ ലഭ്യമാണ്.