ഇത് അംബാനി യുഗം, ടെലികോം മേഖലയും 'തൂക്കി'; ഡാറ്റാ ട്രാഫിക്കിൽ ലോകത്തെ ഒന്നാം നമ്പർ കമ്പനിയായി റിലയൻസ് ജിയോ

By: 600007 On: Apr 25, 2024, 6:10 AM

 

ഇന്ത്യൻ ടെലികോം മേഖലയിൽ ആധിപത്യം സ്ഥാപിച്ച ശേഷം, ഡാറ്റാ ഉപഭോഗത്തിൽ പുതിയ ആഗോള റെക്കോർഡ് സൃഷ്ടിച്ച് റിലയൻസ് ജിയോ . ഡാറ്റാ ട്രാഫിക്കിൽ ലോകത്തെ ഒന്നാം നമ്പർ കമ്പനിയായി റിലയൻസ് ജിയോ മാറി. കഴിഞ്ഞ പാദത്തിലെ മൊത്തം ഡാറ്റ ട്രാഫിക് 40.9 എക്‌സാബൈറ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഡാറ്റാ ട്രാഫിക്കിൽ ഇതുവരെ ലോകത്തെ ഒന്നാം സ്ഥാനത്തായിരുന്ന ചൈന മൊബൈൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  ചൈന മൊബൈൽ നെറ്റ്‌വർക്കിലെ ഡാറ്റ ഉപഭോഗം ഈ പാദത്തിൽ 40 എക്സാബൈറ്റിൽ താഴെയാണ്. മറ്റൊരു ചൈനീസ് കമ്പനിയായ ചൈന ടെലികോം ഡാറ്റ ഉപഭോഗത്തിൽ മൂന്നാം സ്ഥാനത്തും ഇന്ത്യയുടെ എയർടെൽ നാലാം സ്ഥാനത്തുമാണ്.