കൂടുതല്‍ ആളുകള്‍ക്ക് ക്രെഡിറ്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് മെച്ചപ്പെട്ട രീതിയിൽ ലഭ്യമാക്കുവാൻ സഹായിക്കുന്നതിന് റെന്റൽ ഡാറ്റ ക്രെഡിറ്റ് സ്‌കോർ ബിൽഡ്/മെച്ചപ്പെടുത്തുവാൻ ഘടകമാകുമെന്നതിനെക്കുറിച്ച് ഇക്വിഫാക്‌സ് കാനഡ പരിശോധിക്കുന്നു. മോര്‍ട്ട്ഗേജ് പേയ്‌മെന്റുകള്‍ പോലെ റെന്റല്‍ പേയ്‌മെന്റുകള്‍ എങ്ങനെ ക്രെഡിറ്റ് സ്‌കോര്‍ നന്നാക്കുവാൻ സഹായിക്കുമെന്നതാണ് ഇക്വിഫാക്‌സ് കാനഡ ഡാറ്റ ടെസ്റ്റിങ് വഴി ലക്ഷ്യമിടുന്നത്.
കാനഡയിൽ താമസിക്കുന്ന ദശലക്ഷകണക്കിന് ആളുകളുടെ ക്രെഡിറ്റ് സ്‌കോറുകള്‍ ബിൽഡ് ചെയ്യുവാനോ മെച്ചപ്പെടുത്താനോ 'ബദല്‍ ഡാറ്റ' ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് ഇക്വിഫാക്‌സ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഓൺ-ടൈം റെൻ്റൽ പേയ്‌മെൻ്റുകളുടെ ഹിസ്റ്ററി, ക്രെഡിറ്റ് സ്‌കോറുകൾ ശക്തിപ്പെടുത്തുകയും മോർട്ട്‌ഗേജിന് അല്ലെങ്കിൽ കുറഞ്ഞ പലിശ നിരക്കിന് വാടക നൽകി കാനഡയിൽ താമസിക്കുന്നവർക്ക് മോർട്ട്ഗേജ് ലഭ്യമാക്കുവാൻ സഹായിക്കുമെന്ന് ഇക്വിഫാക്‌സ് കാനഡ പറയുന്നു.
റെന്റല്‍ പേയ്‌മെന്റ് ഹിസ്റ്ററി, ക്രെഡിറ്റ് സ്‌കോറുകളിലേക്ക് കണക്കാക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.