ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജീവി, കണ്ടെത്തിയത് അർജന്റീനയിൽ

By: 600007 On: Apr 24, 2024, 2:03 PM

 

ബ്യൂണസ് ഐറിസ്: ഒമ്പത് കോടി വർഷങ്ങൾക്ക് മുമ്പ് അർജൻ്റീനയിൽ ജീവിച്ചിരുന്ന അതിഭീമൻ ദിനോസറിൻ്റെ ഫോസിൽ കണ്ടെത്തി. ദിനോസറിന്  ഹിന്ദു ദേവനായ ശിവന്റെ പേരാണ് ശാസ്ത്രജ്ഞർ നൽകിയത്. സംഹാരത്തിന്റെ ദൈവമായതിനാലാണ് ശിവന്റെ പേര് നൽകിയതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ബസ്തിങ്​ഗോറിടൈറ്റാൻ ശിവ എന്നാണ് മുഴുവൻ പേര്. ഇവയുടെ ആനിമേഷൻ വീഡിയോയും പുറത്തിറക്കി. 2023 ഡിസംബർ 18-ന് ആക്ട പാലിയൻ്റോളജിക്ക പോളോണിക് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഈ ദിനോസറിന് 30 മീറ്ററ്‍ നീളവും 74 ടൺ ഭാരവുമുള്ളതായി കരുതപ്പെടുന്നു.