ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് വര്‍ധന പുന:പരിശോധിക്കണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം ജസ്റ്റിന്‍ ട്രൂഡോ തള്ളി 

By: 600002 On: Apr 24, 2024, 1:50 PM

 

 

ഫെഡറല്‍ സര്‍ക്കാരിന്റെ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് വര്‍ധന പുന:പരിശോധിക്കണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തള്ളി. നികുതി വര്‍ധന കാനഡയില്‍ ഫിസിഷ്യന്മാരെ റിക്രൂട്ട് ചെയ്യാനും നിലനിര്‍ത്താനുമുള്ള ശ്രമങ്ങളെ തുരങ്കം വയ്ക്കുമെന്നും ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിന്റെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. 

നിരവധി ഡോക്ടര്‍മാര്‍ അവരുടെ മെഡിക്കല്‍ പ്രാക്ടീസുകള്‍ ഉള്‍പ്പെടുത്തുകയും അവരുടെ കോര്‍പ്പറേഷനുകളില്‍ റിട്ടയര്‍മെന്റിനായി നിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സിലുണ്ടാകുന്ന വര്‍ധന ഇതിനെ സാരമായി ബാധിക്കുമെന്ന് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് കാത്‌ലീന്‍ റോസ് മാധ്യമങ്ങളോട് പറഞ്ഞു. നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പെന്‍ഷന്‍ ലഭിക്കാത്ത ഒരു വിഭാഗം പ്രൊഫഷണലുകളില്‍ സാമ്പത്തിക ബുദ്ധിമുട്ട് വര്‍ധിപ്പിക്കുമെന്ന് റോസ് പറഞ്ഞു. 

എന്നാല്‍ ട്രൂഡോ ഇതിനെ എതിര്‍ത്തു. ടാക്‌സ് വര്‍ധനയെ അദ്ദേഹം ന്യായീകരിച്ചു.