സറേയില്‍ ഏഴ് ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന അംഗീകരിച്ചു 

By: 600002 On: Apr 24, 2024, 12:26 PM


2024 ബജറ്റിന് സറേ സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി. സിറ്റിയിലെ പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് ഏഴ് ശതമാനം നികുതി വര്‍ധനയും ബജറ്റില്‍ ഉള്‍പ്പെടുന്നു. പ്രോപ്പര്‍ട്ടികള്‍ക്ക് ആറ് ശതമാനം, റോഡ്, ട്രാഫിക് ലെവിയില്‍ ഒരു ശതമാനം വര്‍ധന എന്നിവയാണ് നിരക്ക്. ഈ വര്‍ഷം ശരാശരി 152 ഡോളറിന്റെ നികുതി വര്‍ധനയാണ് ഉണ്ടാകുകയെന്ന് ജീവനക്കാര്‍ പറയുന്നു. സെക്കന്‍ഡറി സ്യൂട്ട് നിരക്ക് വര്‍ധനയും ഉള്‍പ്പെടുന്നു. നിരക്ക് വര്‍ധിച്ച് 155 ഡോളറിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.